തുടിതുടി തുടിച്ചു

തുടിതുടിതുടി തുടിച്ചുണരുമെൻ
അമ്പിളിയേ തുമ്പി തുള്ളാൻ വാ
കിലുകിലുകിലെ കിതച്ചുണരുമീ
കിങ്ങിണിയിൽ പൊന്മണിയായ് വാ
അടി അമ്പടിയെന്നുടെ മനസ്സിലെ
ചെമ്പകമൊട്ടിനു കൊതിക്കല്ലേ
മണിച്ചന്തം വിളങ്ങുമെൻ കനവിലെ
ചന്ദനപ്പൊട്ടു നീ മായ്ക്കല്ലേ
കുറുകുറുമണിക്കുറുമ്പുറങ്ങുമീ
ചിത്തിരമുത്തു നീ എടുക്കല്ലേ
ഹാ തുടിതുടിതുടി തുടിച്ചുണരുമെൻ
അമ്പിളിയേ തുമ്പി തുള്ളാൻ വാ
കിലുകിലുകിലെ കിതച്ചുണരുമീ
കിങ്ങിണിയിൽ പൊന്മണിയായ് വാ

കാട്ടുകടമ്പിൻ പൂമൊട്ടണിഞ്ഞും
കാറണിക്കൂന്തൽ കൂടുമെടഞ്ഞും
പൂമണിക്കണ്ണിൽ കണ്മഷിയിട്ടും
കുണുങ്ങിവന്നതാണു ഞാൻ
ആ...അമ്പിളിക്കിണ്ണം തുള്ളിത്തുളുമ്പും
ചന്ദനപ്പൈമ്പാൽ പൊൻപത നീട്ടി
മുന്തിരിമുത്തും കൽക്കണ്ടത്തുണ്ടും
കൊണ്ടുവന്നതാണു ഞാൻ
കുഞ്ഞിമണിപ്പൊൻമാനേ
ഒളിക്കണതെന്താണ്
മഞ്ഞുമണിപ്പൂന്തേനിൽ
കുളിക്കണതെന്താണ്
കണ്മണിയേ പൊൻകണിയേ
എന്നരികിൽ വാ
കൊച്ചുകിനാക്കൂടൊരുക്കി
കൂട്ടിരിക്കാൻ വാ
തുടിതുടിതുടി തുടിച്ചുണരുമെൻ
അമ്പിളിയേ തുമ്പി തുള്ളാൻ വാ
കിലുകിലുകിലെ കിതച്ചുണരുമീ
കിങ്ങിണിയിൽ പൊന്മണിയായ് വാ

മാമരക്കൂട്ടിൽ ചന്ദനക്കട്ടിലിൽ
താമരപ്പട്ടിൽ തട്ടിവിരിച്ചും
പൂമടിമെത്തയിൽ പൊന്മടിത്തട്ടിൽ
കിടത്തി ഞാൻ നിന്നെയുറക്കാം
ആഹാ ആ..ആവണിക്കാറ്റിൽ
ചാമരം വീശി
അല്ലിപ്പൂമെയ്യിൽ ചന്ദനം പൂശി
താരണിക്കൈയ്യാൽ തംബുരു മീട്ടി
തുടിച്ചുപാടി ഞാനുറക്കാം
തുളുമ്പുമെന്നുള്ളോരം 
കൊതിക്കുന്നതെന്താണ്
മയങ്ങുമെൻ കണ്ണോരം
ഉദിക്കുന്നതെന്താണ്
കൊഞ്ചിവരും പുഞ്ചിരിതൻ 
പൂങ്കുളിരിൽ വാ
നെഞ്ചുണരും പൊൻതുടിയിൽ 
ധിൻധിനമായ് വാ

തുടിതുടിതുടി തുടിച്ചുണരുമെൻ
അമ്പിളിയേ തുമ്പി തുള്ളാൻ വാ
കിലുകിലുകിലെ കിതച്ചുണരുമീ
കിങ്ങിണിയിൽ പൊന്മണിയായ് വാ
അടി അമ്പടിയെന്നുടെ മനസ്സിലെ
ചെമ്പകമൊട്ടിനു കൊതിക്കല്ലേ
മണിച്ചന്തം വിളങ്ങുമെൻ കനവിലെ
ചന്ദനപ്പൊട്ടു നീ മായ്ക്കല്ലേ
കുറുകുറുമണിക്കുറുമ്പുറങ്ങുമീ
ചിത്തിരമുത്തു നീ എടുക്കല്ലേ
ഹാ തുടിതുടിതുടി തുടിച്ചുണരുമെൻ
അമ്പിളിയേ തുമ്പി തുള്ളാൻ വാ
കിലുകിലുകിലെ കിതച്ചുണരുമീ
കിങ്ങിണിയിൽ പൊന്മണിയായ് വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thudithudi thudichu

Additional Info

Year: 
1996

അനുബന്ധവർത്തമാനം