മൗനം നിൻ സ്നേഹ മൗനം - M

മൗനം...നിന്‍ സ്നേഹ മൗനം 
എന്നുള്ളില്‍ മൂളും നീലാംബരി
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരെ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിക്കായ്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ 
ദൂതു തരൂ തരൂ തരൂ
മൗനം...നിന്‍ സ്നേഹ മൗനം 
എന്നുള്ളില്‍ മൂളും നീലാംബരി

കുഞ്ഞുകുഞ്ഞു മോഹം 
പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും 
സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴ്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി
കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായ്
മൗനം...നിന്‍ സ്നേഹ മൗനം 
എന്നുള്ളില്‍ മൂളും നീലാംബരി

ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കുവെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴയുതിരുകയായ് 
കാതരമാം കണ്ണുകളില്‍ നീര്‍മണിയായ്
മൗനം...നിന്‍ സ്നേഹ മൗനം 
എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി നീലാംബരി നീലാംബരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounam nin sneham mounam - M

Additional Info

Year: 
1996

അനുബന്ധവർത്തമാനം