മലർമഞ്ചലിൽ പറന്നിറങ്ങി - M

മലർമഞ്ചലിൽ പറന്നിറങ്ങി വാ
മനസ്സിൻ പതംഗമേ
ചിതറുന്നൊരീ ചിരിച്ചിലമ്പിലെ 
മണിനാദമായിടാം
ആരോ...കിലുക്കുമീ കരളിന്റെ 
കളിത്തട്ടിൽ കുണുങ്ങുമെൻ കനവുകൾ
ആരോ...വിരൽതൊട്ടു വിളിക്കുമെൻ
മടിത്തട്ടിൽ തുടിക്കും പൊന്നുഷസ്സുകൾ
(മലർമഞ്ചലിൽ...)

ഒരു പദസ്വരം കേട്ടു തുടിച്ചുണരുമീ
ചിച്ചിലുചിലു സ്വരമെന്നിൽ
നറുകവിൾത്തടം തുത്തുടുതുടുക്കുന്ന
പൊൻപരിഭവസ്വരമുള്ളിൽ
വീണ്ടും നീയെൻ മാറിൽ മീട്ടും
ഏതോ പാട്ടിൻ നാദോത്സവം
എൻ കണ്ണിൽ രാച്ചില്ലുപോൽ 
മിന്നീടും സ്വപ്നങ്ങളേ
പൂപൂക്കും തൂമെയ്യിലെ ചേക്കേറും
ഹംസങ്ങളേ
വരൂ...പ്രണയചഷകമിതിലെ 
മധുരമധു നുണയാൻ
(മലർമഞ്ചലിൽ...)

മിഴിയിമയ്ക്കുള്ളിൽ പൊന്നണിഞ്ഞുണരുന്നു
നിൻ പ്രിയമുള്ള മുഖമെന്നും
നിറമണിച്ചെപ്പിൽ ഇന്നലിഞ്ഞിറങ്ങുന്നു
ഈ തണുതണുപ്പിന്റെയീണം 
എന്നും നീയെൻ നെഞ്ചിൽ തേടും
ഏതോ രാവിൻ ചന്ദ്രോദയം 
നിൻ ചാരെ സാരംഗിയായ് 
സംഗീതം മൂളുന്നു ഞാൻ
വിണ്ണോരം വെൺതിങ്കളായ് 
പൂത്താലം നീട്ടുന്നു ഞാൻ
വരൂ ഹൃദയസരസ്സിലുതിരുമരിയ-
മലർമഴയായ്
(മലർമഞ്ചലിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarmanjalil parannirangi - M

Additional Info

Year: 
1996

അനുബന്ധവർത്തമാനം