കരിമുകിൽക്കാടിളക്കി

കരിമുകില്‍ക്കാടിളക്കി കന്നിച്ചിന്നം വിളിയുമായ്
മദം പൊട്ടിപ്പാഞ്ഞടുക്കും കൊമ്പന്മാര്‍ വമ്പന്മാര്‍
അലഞൊറിക്കച്ചകെട്ടി അങ്കത്തട്ടില്‍ ചിങ്കമായ്
വലം‌പിരി വാള്‍പയറ്റും ചേകോന്മാര്‍ ചേകോന്മാര്‍
എതിരിടുവാന്‍ വരും എമ്പോക്കി പരിഷയെ
അടിതട ഇടികളാല്‍ കൊടിമാറ്റിപ്പാടിടാം
തരികിട താതിമൃതം 
തിത്തോം തിത്തോം തിത്തോംതോം
(കരിമുകില്‍...)

അങ്കം ജയിച്ചാര്‍ത്തുവരും വീരന്മാരെ വാഴ്ത്തിടാം
അരിയുംപൂവും വെച്ചാ കാല്‍ക്കല്‍ വീഴാം
തങ്കവര്‍ണ്ണത്താലപ്പൊലി തമ്പേറിന്മേല്‍ തകിലടി
പുലിയായ് കോലം കെട്ടി തെയ്യം തുള്ളാം
താളം വേണം തകില്‍ തുകിലും വേണം
താഴേക്കാവില്‍ തനിത്തങ്കം വേണം
വെടിപട ചെണ്ടവേണം ആഘോഷങ്ങള്‍ കൊണ്ടാടാന്‍ (കരിമുകില്‍...)

ഇല്ലിമല ദേശക്കാരെ കിണ്ണം കൊട്ടിപ്പാടിവാ
കിഴക്കേ കന്നിക്കാവില്‍ പൂരക്കാലം
നൂറുപറ ആര്യന്‍ കണ്ടം പൊന്നായ് മിന്നും കൊട്ടാരം
ദിവസോം നമ്മള്‍ നല്‍കും സമ്മാനങ്ങള്‍
മാലേയത്തിന്‍ മണിച്ചെപ്പോ ചിമിഴോ
താളം തുടിയില്‍ പഴംപാട്ടിന്‍ പൊരുളോ
പലപല പകിടവേണം കണ്ണില്‍ മിന്നും പൊന്നയ്യാ
(കരിമുകില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimukilkkadilakki

Additional Info

Year: 
1996

അനുബന്ധവർത്തമാനം