കുളിരോളമായി നെഞ്ചിൽ - F

കുളിരോളമായി നെഞ്ചില്‍ വന്നു 
പുല്‍കി നില്‍ക്കുന്നു സ്നേഹം
തളിരാമ്പൽപോലെ എന്റെയുള്ളില്‍ 
വിരിഞ്ഞു നില്‍ക്കുന്നു മോഹം
ഒളിവീശും പൂനിലാവില്‍ 
കളിചൊല്ലും കായൽപോലെ
വിളയാടിടുന്ന വരവര്‍ണ്ണിനി
കുളിരോളമായി നെഞ്ചില്‍ വന്നു 
പുല്‍കി നില്‍ക്കുന്നു സ്നേഹം

കാണുമ്പോഴെല്ലാം മറന്നു 
കരളിലെ മൈന പിടഞ്ഞൂ
കണ്ണുനീര്‍ ഓര്‍മ്മകളെല്ലാം 
നിന്‍ മൃദുഹാസത്താല്‍ മാഞ്ഞു
കൊലുസ്സണിഞ്ഞു നീ നടമാടവേ വയല്‍വരമ്പിലോ കിളി പാടുന്നു
കനവിന്റെ ഓടം തുഴയുന്നു നാം
കുളിരോളമായി നെഞ്ചില്‍ വന്നു 
പുല്‍കി നില്‍ക്കുന്നു സ്നേഹം

പുന്നാരപ്പാട്ടുകള്‍ പാടി 
സല്ലാപത്തേന്‍കുളിര്‍ തൂകീ
ഇന്നെന്റെ ജീവന്റെ കൊമ്പില്‍ പൊന്നൂഞ്ഞാലാടാന്‍ നീ വന്നു
മൗനരാഗങ്ങള്‍ മിഴിത്തുമ്പിനാല്‍ 
മനസ്സിന്‍ വീണയില്‍ മീട്ടുന്നു നീ
മഴവില്ലു പോലെ തെളിയുന്നു നീ

കുളിരോളമായി നെഞ്ചില്‍ വന്നു 
പുല്‍കി നില്‍ക്കുന്നു സ്നേഹം
തളിരാമ്പൽപോലെ എന്റെയുള്ളില്‍ 
വിരിഞ്ഞു നില്‍ക്കുന്നു മോഹം
ഒളിവീശും പൂനിലാവില്‍ 
കളിചൊല്ലും കായൽപോലെ
വിളയാടിടുന്ന വരവര്‍ണ്ണിനി
കുളിരോളമായി നെഞ്ചില്‍ വന്നു 
പുല്‍കി നില്‍ക്കുന്നു സ്നേഹം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirolamaayi nenchil - F

Additional Info

Year: 
1996

അനുബന്ധവർത്തമാനം