സ്വർണ്ണം വിളയുന്ന നാട്
സ്വർണ്ണം വിളയണ നാട്
അതിൽ സ്വപ്നംകൊണ്ടൊരു കൂട്
സ്വർണ്ണം വിളയണ നാട്
അതിൽ സ്വപ്നംകൊണ്ടൊരു കൂട്
സ്വർണ്ണം വിളയണ നാട്
അതിൽ സ്വപ്നംകൊണ്ടൊരു കൂട്
കൂട് തേടും മനസേ
പുള്ളിക്കുയിലിനെ പോലൊന്നു പാട്
പാട് പാട് പാട്
[ സ്വർണ്ണം....
അലകടലേ വഴിമാറ്
അക്കരെ പോയിട്ട് മടങ്ങി വരാം
അലകടലേ വഴിമാറ്
അക്കരെ പോയിട്ട് മടങ്ങി വരാം
അത്തറ് കൊണ്ട് മഴക്കാലം
അവിടെപ്പൊഴും പൊന്നിന്റെ പൂക്കാലം
അത്തറ് കൊണ്ട് മഴക്കാലം
അവിടെപ്പൊഴും പൊന്നിന്റെ പൂക്കാലം
പൊന്ന് കൊണ്ട് മൂടും ഞാനെന്റെ
കെട്ട്യോളേം കുട്ട്യോളേം
[ സ്വർണ്ണം.....
ഞാണിന്മേൽ കളിയില്ല
തൂണുകളേ ചിരി വേണ്ട
ഞാണിന്മേൽ കളിയില്ല
തൂണുകളേ ചിരി വേണ്ട
കത്തറിൽ നിന്നു വരുന്നേരം
പുതുപുത്തനതിവിടെ പുതിയാപ്ല
കത്തറിൽ നിന്നു വരുന്നേരം
പുതുപുത്തനതിവിടെ പുതിയാപ്ല
പോയ് വരുമ്പോൾ ആയിരം ഞാൻ ആർക്കും നൽകാം
[ സ്വർണ്ണം .....