പാലക്കാടൻ കാറ്റ്

പാലക്കാടൻ കാറ്റുചൊല്ലി ഞാറ്റുവേല ഇനി വൈകുമമ്മേ
ആറ്റുനോറ്റ് പാടംതാണ്ടി
പോവതെങ്ങോട്ടു നീ എൻ തത്തമ്മേ
വഴിയകലെ വെയിലധികം വഴിയകലെ വെയിലധികം
തണലില്ലിവിടെങ്ങും തത്തമ്മേ ഹേ
       [ പാലക്കാടൻ...
താനാനനാ തന നാനാനാനാ
താനാനനാനനനാനനനാന
ചെറുഭാണ്ഡം തോളത്ത്
എരിതീനിൻ ഹൃദയത്തിൽ
നിഴലായ്നിൻ സ്വപ്നംപോലെ കുരുന്നു പൈങ്കിളി ചാരത്ത് ഹേയ്
നിഴലായ്നിൻ സ്വപ്നംപോലെ കുരുന്നു പൈങ്കിളി ചാരത്ത് 
പകലായാൽ ഇരവുണ്ട്
ഇരവായാൽ പകലുണ്ട്
അത് നിയമം തത്തമ്മേ
കരയരുതേ തത്തമ്മേ ഹേയ്     
               [ പാലക്കാടൻ ...
ആ ... ആ... ആ ... ആ
ചെറുതോടിൻ കടവത്ത്
പുതുകാൽപാടലിയുന്നു
അകലത്താ ചെമ്മാനം
പൂ ചൂടി ചമയുന്നു
അകലത്താ ചെമ്മാനം
പൂ ചൂടി ചമയുന്നു
വാകീറിയ ദൈവംതാൻ
ഇരനൽകും തത്തമ്മേ
ആകാശം മേൽക്കൂര
തളരരുതേ തത്തമ്മേ ഹേയ്             
               [പാലക്കാടൻ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palakkadan kaattu