ഒരു ജതിസ്വരം - D

ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ
മൗനരാഗങ്ങളാലര്‍പ്പിക്കുമീ രാവും 
ഈ മിഥുന നര്‍ത്തനം കണ്ടുണര്‍ന്നിരിക്കട്ടെ
ഹൃദയവും ഹൃദയവും ഇനി ഇളകിയൊഴുകട്ടെ ഒന്നായ്
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ

കാത്തുകാത്തു കണ്‍കള്‍ വീണ്ടും പുല്‍കി
നോമ്പു നോറ്റുനോറ്റു ചിലങ്ക വീണ്ടും പാടി 
ഇനിയൊരു ജന്മം തേടിപ്പോയിടാം സ്വപ്ന-
ശോഭയില്‍
ആടുമീ ലജ്ജതന്‍ ആരാമമേ
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ

നേര്‍ത്തുനേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും
നമ്മള്‍ കോര്‍ത്തുകോര്‍ത്തു വെയ്ക്കാം കനവിൽ മാല്യം 
ചിതറുകയില്ലീ മോഹപ്പൂക്കളം മദന മന്ത്രമേ
ഇളകുകയില്ലീ മനസ്സിന്‍ ചിത്രം മായാ സദനമേ
ആടു നീ നിത്യമാം ആനന്ദമായ്
 
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ
മൗനരാഗങ്ങളാലര്‍പ്പിക്കുമീ രാവും 
ഈ മിഥുന നര്‍ത്തനം കണ്ടുണര്‍ന്നിരിക്കട്ടെ
ഹൃദയവും ഹൃദയവും ഇനി ഇളകിയൊഴുകട്ടെ ഒന്നായ്
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru jathiswaram - M