വ്രീളാഭരിതയായ് വീണ്ടുമൊരു

വ്രീളാഭരിതയായ് വീണ്ടുമൊരു
പുലർവേള കൺചിമ്മിയുണർന്നൂ
പൂവും പ്രസാദവും നീട്ടിനിൽക്കുമ്പോഴും
ഏതോ വിഷാദം വിതുമ്പീ....
നെഞ്ചിലേതോ വിഷാദം വിതുമ്പീ
ഒന്നാ വിരൽതൊട്ട മാത്രയിൽ
മൺകുടം പൊണ്മണിത്തംബുരുവായി
ഉഷസ്സന്ധ്യതൻ സംഗീതമായി....

ഹൃദയത്തിൻ കനി പിഴിഞ്ഞ ചായത്തിൽ
എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ....
മുഖം വരയ്‌ക്കുവാൻ മുതിരുമ്പോൾ രണ്ട്
മുഖങ്ങളൊന്നൊന്നായ് തെളിയുന്നൂ മുന്നിൽ

വിരലുകൾ കത്തും തിരികളാവുന്നൂ
ഒരു ചിത നെഞ്ചിൽ എരിഞ്ഞു കാളുന്നു
ഒരു നിശാഗന്ധി പൊലിയും യാമമായ്
ഒരു മൗനം തേടി മൊഴികൾ യാത്രയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Vreelabharithayaay

Additional Info

Year: 
1986