ഏതോ വേനൽക്കിനാവിൻ - M
ഏതോ വേനൽക്കിനാവിൻ
തങ്കത്താഴികപ്പൂങ്കുടം വാടി
കാണാക്കണ്ണുനീർ ചെപ്പിൽ
നീറും നൊമ്പരം സാന്ത്വനമായി
പാടാതെ ചുണ്ടിൽ തുളുമ്പും
കേൾക്കാ താരാട്ടോ ജന്മം
ചോരാതെ നെഞ്ചിൽ തിളയ്ക്കും
തീരാ പാൽമുത്തോ ജന്മം
(ഏതോ...)
ഓർമ്മതൻ ചില്ലയിലേതോ
രണ്ടു കുഞ്ഞിളം പ്രാവുകളെന്നും
തൂവൽ കുടഞ്ഞുണരുന്നു
നേർത്ത കൊഞ്ചലുമായ് കുറുകുന്നു
മൂളി മറന്നൊരു പാട്ടിൻ
ഈണം മൂകമായ് കേട്ടുറങ്ങുന്നു
(ഏതോ...)
രാവിന്റെ പാഴിരുൾ കൂടിൻ
ചാരും ഉമ്മറവാതില്ക്കലെന്നും
താന്തമായ് കാത്തിരിക്കുന്നു
കുഞ്ഞുപൂമിഴി പീലിയുമായി
എന്നിനി എന്നിനി പൂക്കും
എന്റെ ജീവന്റെ പൊൻകുരുന്നുള്ളിൽ
(ഏതോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho venalkkinavin- M
Additional Info
Year:
1995
ഗാനശാഖ: