പകൽ മായുന്നു

ആ....‌ ആ 
പകൽ മായുന്നു മഞ്ഞുള്ള സായാന്നമായ്
ഇതൾമൂടുന്നു നിന്നോർമ്മ സംഗീതമായ്
വഴിയോരങ്ങളിൽ മിഴിതേടുന്നുവോ
വെറുതേ വീണ്ടുമേതോ പ്രിയസംഗമം മനസിൽ വിങ്ങുമേതോ മൃതുപഞ്ചമം

ആ....ആ...ആ
മേഘങ്ങൾമേയും നീലാബരം
വെൺപ്രാവുറങ്ങും
പൂഞ്ചില്ലയായ്
കൊതിയൊടെ കാണും കനവോടെ നീ
കുറുകാതുറങ്ങും കുളുർരാത്രി നീയുംവാ ഓ   തമ്മിൽതമ്മിൽ 
പൊന്നും പൂവും  ഓ കൈമാറുമ്പോൾ
അറിയാതെ ഉളളം കുളിരുന്നുവോ
            [ പകൽമായുന്നു..
തൂമുത്തുതുന്നും താരാഗണം
പൂവാടിതേടും പൂന്തേൻകണം
മഴവില്ലിനാളും നിറമോടെ നീ
മനതാരിലെന്നും തെളിയില്ലയോ
മുമ്പിൽമൂളും  ഓ വീണയ്ക്കുള്ളിൽ കാലംതേടും  ഓ
ശ്രീരാഗംപോൽ
ഇടറാതെ എന്നിൽ പടരുന്നു നീ
         [ പകൽമായുന്നു....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pakal mayunnu

Additional Info

Year: 
1995

അനുബന്ധവർത്തമാനം