മഠയാ മരമണ്ഡോദരാ

മഠയാ മരമണ്ഡോദരാ 
ശരണം ശരണം
ഗുണ്ടാ ലംബോദരാ 
ശരണം തരണം
തവ തിരുനാവുണരേണം 
ഉണരേണം ഉണരേണം

മഠയാ മരമണ്ഡോദരാ
ഗുണ്ടാ ലംബോദരാ 
ശരണം തരണം നീ
തവ തിരുനാവുണരേണം
ഇല്ലെങ്കിൽ പുല്ലാണെടൊ ടേയ് 
അതല്ലെങ്കിൽ തല്ലാണു വേണോ 
വേണോ വേണോ
(മഠയാ...)

ടൂ വീലറിൽ ചെത്തും ഹീറോക്കളെ 
കണ്ടാൽ രോമാഞ്ചം കൊള്ളില്ലീ ഞങ്ങൾ 
ചീറും കലാലയ കരിനാഗമേ
എല്ലും പല്ലും ഞങ്ങൾ ഉടച്ചെടുക്കും
മേലിൽ ഞങ്ങളുടെ ധ്യാനം മുടക്കുന്ന
ഓരോ പണക്കാരൻ മുഖംമൂടി പൊളിച്ചിടും
(മഠയാ...)

ആശാത്തി മാശാത്തി ഭാഷാ നഹി നഹി
ബോൽ ഭൈയ്യാ ബോലോ ബോലോ
ജാലേ ജലാ ജാലേലാ ബിലാലേ
ബോലെ കാ ബോലേലേ
മഠയാ മര മണ്ഡോദരാ 
ശരണം ശരണം ശരണം
ഗുണ്ടാ ലംബോദരാ
ശരണം ശരണം ശരണം ശരണം

ക്യാമ്പസ്സിലെ നാലു വേലിക്കുള്ളിൽ 
തീർന്നു പോവില്ല പെണ്ണിന്റെ വീര്യം 
നീറും മനസ്സിനു നിഴലായിടും
നോവും ഉടലിന് അമൃതായിടും
നാടിൻ മുഖമുദ്ര മാറ്റി എഴുതുവാൻ
നാരിമണികളും ഇറങ്ങിടാൻ സമയമായ്
(മഠയാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madaya maramandodhara

Additional Info

Year: 
1994

അനുബന്ധവർത്തമാനം