ആരോ കാതോരം

ആരോ കാതോരം 
പാടും താരാട്ടോ
ഏതോ വ്യാമോഹം 
തൂകും നീരുറവോ - നിന്നിൽ
ആരോ കാതോരം

ആരോമലേ താരാട്ടുവാൻ 
ആത്മാവിൽ നീ കേഴുന്നുവോ
നീ ചെയ്തതിൽ പാപങ്ങളോ 
താപങ്ങളാം നാഗങ്ങളായ്
(ആരോ...)

നോവേറ്റീടും ശാപങ്ങൾതൻ
ജ്വാലാഗ്നിയിൽ നീ വീണുപോയ്
നൂറായിരം തീർത്ഥങ്ങളിൽ 
നീരാടിയാൽ മാപ്പാകുമോ
(ആരോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aaro kathoram

Additional Info

Year: 
1994

അനുബന്ധവർത്തമാനം