പാലാഴിയിൽ പൂന്തോണിപോൽ
പാലാഴിയിൽ പൂന്തോണിപോൽ
ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ
നറുമലരുകൾ മേലേ
ആ...
ഹിമകണികകൾ പോലെ
ഓ...
ചൂഡാമണി ഗോമേദകം
ഈ മൗലിയിൽ നീ ചാർത്തിവാ
മനം കവർന്ന പൈങ്കിളീ...
തുത്തു തുരുത്തുത്തു തുരുതുത്തൂ തുരുതുത്തൂ തൂ
പാലാഴിയിൽ പൂന്തോണിപോൽ
ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ
ചേതസ്സിലെ കാണാക്കുയിൽ
ഗാനാമൃതം തൂകാൻ വരും
ആത്മാവിലെ തേന്മാവിൽ നാം
ഊഞ്ഞാലിടും രാഗങ്ങളായ്
ഉറവകൾ പോലെ ഉറവിടും മോഹം
പുതുനുരയായ് തിരയായ് മാറും കാലം
തീരം ചേരും ചൂടും കുങ്കുമം
പാലാഴിയിൽ പൂന്തോണിപോൽ
ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ
പൂമെയ്യിലെ താരാഗണം
മാരോത്സവം കാണാൻ വരും
നാണങ്ങളിൽ താളങ്ങളിൽ
ഈണങ്ങളായ് ചേരാമിനി
അനുപമമേതോ അസുലഭ ഭാവം
പുതുകതിരായ് കനിയായ് തീരും നേരം
ഞാനും നീയും നേടും സംഗമം
പാലാഴിയിൽ പൂന്തോണിപോൽ
ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ
നറുമലരുകൾ മേലേ
ആ...
ഹിമകണികകൾ പോലെ
ഓ...
ചൂഡാമണി ഗോമേദകം
ഈ മൗലിയിൽ നീ ചാർത്തിവാ
മനം കവർന്ന പൈങ്കിളീ...
തുത്തു തുരുത്തുത്തു തുരുതുത്തൂ തുരുതുത്തൂ തൂ
പാലാഴിയിൽ പൂന്തോണിപോൽ
ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ