പാതിരാവിൽ പൂങ്കിനാവിൽ
പാതിരാവില്‍ പൂങ്കിനാവില്‍
വെൺനിലാവുപോലുദിച്ച പെണ്ണേ
തേൻതുളുമ്പും പൊൻവസന്തം
മുത്തുമാറിലേറിവന്നതെന്തേ
അതിരു മായുമീ രാത്രിയില്‍ ഹായ്
കുളിരു പെയ്യുമീ വേളയില്‍
മദനലഹരിയോടെ മധുരപാനപാത്ര-
മേന്തിയാടിവാ (പാതിരാവില്‍...)
തണ്ടുലഞ്ഞ താമരക്കുരുന്നെ നിന്നെ
മുത്തമിട്ടുണർത്തിടട്ടെ ഞങ്ങള്‍
മുത്തണിചിലങ്കയിട്ട കാലില്‍ ഹായ്
മുല്ലമൊട്ടു പോലെവീഴുമിന്നു ഞങ്ങള്‍
ഓ വിലാസരൂപിണീ അനംഘമോഹിനീ
കിളുന്നു മോഹതാളമായ്
തലോടുവാന്‍ വരൂ
മദനലഹരിയോടെ മധുരപാനപാത്ര-
മേന്തിയാടിവാ (പാതിരാവില്‍...)
കൂടുകെട്ടി മുന്നില്‍ വന്ന പൊന്നേ നിന്‍റെ
ചക്കരകുടത്തില്‍ ഞങ്ങള്‍ വീണു
മത്തുകൊണ്ട് നൃത്തമിട്ടു പാടും ഞങ്ങള്‍
ചെത്ത് പിള്ളേര്‍ ഒത്തുചേര്‍ന്നു കൂടാം
മനോഹരീ വരൂ വിമോഹിനീ വരൂ
വിനോദതാളമാടുവാന്‍ വികാരവീഥിയില്‍
മദനലഹരിയോടെ മധുരപാനപാത്ര-
മേന്തിയാടിവാ (പാതിരാവില്‍...)