കൊടകര മാധവൻ

Kodakara Madhavan
Date of Death: 
Friday, 13 October, 2017
സംഗീതം നല്കിയ ഗാനങ്ങൾ: 4

 Kodakara Madhavan - Music Director

1986ൽ പുറത്തിറങ്ങിയ രാരീരം എന്ന ചിത്രത്തിലൂടെയാണ് കൊടകര മാധവൻ ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വരുന്നത്.തൃശ്ശൂർ ജില്ലയിലെ കൊടകര ഗ്രാമത്തിൽ കളരിക്കൽ നാരായണക്കുറുപ്പിന്റേയും കല്യാണിയമ്മയുടേയും ഇളയമകനായി 1939ൽ ജനിച്ചു.സംഗീതത്തിന്റെ ആദ്യപാഠങ്ങൾ കഴിഞ്ഞ് തിരുവനന്തപുരത്ത് ഡാൻസർ ചന്ദ്രശേഖറിന്റെ ഓപ്പറയിൽ പാടി.പിന്നീട് മദ്രാസിലെത്തിയ മാധവൻ ദേവരാജൻ മാസ്റ്ററിന്റെ സഹായത്തോടെ സംഘഗാനങ്ങളിൽ പാടുകയും ചെയ്തു.അവിടെ നിന്ന് ദേവരാജൻ മാസ്റ്ററുടെ തന്നെ കൊല്ലം കാളിദാസകലാകേന്ദ്രത്തിൽ പാടാൻ എത്തി.അവിടെ നിന്നും വിരമിച്ചതിനു ശേഷം നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുവാൻ തുടങ്ങി.കാളീചക്രം എന്ന ചിത്രത്തിന് സംഗീതം നിർവ്വഹിച്ചുവെങ്കിലും അത് പുറത്തെത്തിയില്ല.രാരീരം ആണ് മാധവന്റെ പേരു മലയാളസംഗീത സംവിധായകരുടെ പട്ടികയിലേക്ക് ഉയർത്തിയ ചിത്രം.

ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം.