രാരീരം രാരീരോ
രാരീരം രാരീരോ
രാരീരം രാരീരോ
ആരുയിർക്കണ്മണി രാരോ
ആരുയിർക്കണ്മണി രാരോ
കാവിലെത്തെന്നലേ മെല്ലെ വരൂ
കാലൊച്ച കേൾക്കാതെ പോരൂ
കൈവിരല്‍പ്പൂവിലെ തേൻ നുണഞ്ഞു
എൻ മണിപ്പൈതൽ മയങ്ങീ
ഈ മടിത്തട്ടിൽ മയങ്ങീ (രാരീരം...)
ആരുടെ നെഞ്ചിലെ ശാരിക പാടിയ
താരാട്ടിൽ കൺ ചിമ്മി നീ മയങ്ങി (2)
ആരുടെ വാത്സല്യപ്പാലരുവിത്തിര
മാലയിൽ പൊന്നൂയലാടി നീ
ആലോലം പൊന്നൂയലാടി ആടി (രാരീരം..)
ആരുടെ താമര പൂമഞ്ചലേറി നീ
ആരോരും കാണാതെ പോയ് മറഞ്ഞു (2)
മാരിവിൽ ഗോപുര വാതിൽ കടന്നേതു
മാണിക്യം തേടി നീ പോയി ഈ
മാണിക്യം കൈ വിട്ടു പോയി പോയി (രാരീരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Raareeram