മന്ദാരപുഷ്പങ്ങൾ
മന്ദാരപുഷ്പങ്ങൾ നീഹാരബാഷ്പത്താൽ
മണ്ണിതിൽ തീർത്ഥം തളിക്കേ
പൊൻ വെയിൽ സിന്ദൂര കംബളം നീർത്തുമീ
അങ്കണം എൻ മുന്നിൽ നീ തുറന്നു (മന്ദാര..)
ഓർമ്മകളിൽ പൂന്തൊട്ടിലുമില്ലാ
ഓമനത്തിങ്കളിന്നീണമില്ലാ (2)
തഴുകുന്ന കരമില്ലാ താലോലമില്ല
കഥ നുണഞ്ഞുറങ്ങിയ രാത്രി മുത്തശ്ശി
കഥ നുണഞ്ഞുറങ്ങിയ രാത്രിയില്ലാ (മന്ദാര..)
കൂരിരുൾ മേയും ഈ വഴിയിന്നെൻ
സൂര്യദേവന്റെ രഥമിറങ്ങി (2)
ഹൃദയത്തിൽ വിരിയുന്ന പൂവുകൾ കോർത്തു
നിറമാല ചാർത്തുകയായി ഇവളിന്നു
നിറമാല ചാർത്തുന്ന നേരമായി (മന്ദാര,,,,)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mandaarapushpangal