കെ പി ബാലമുരളി

K P Balamurali
സംഗീതം നല്കിയ ഗാനങ്ങൾ: 10

തൃശൂർ സ്വദേശി. സംഗീത സംവിധായകനും ഗായകനുമാണ് ബാലമുരളി. തരംഗിണിയുടെ അയ്യപ്പഭക്തിഗാനമുൾപ്പടെ നിരവധി ആൽബങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചു. ഫ്ലുട്ട്‌ ,തബല, വീണ, ഹാർമ്മോണീയം, കീബോർഡ്‌ തുടങ്ങിയ സംഗീതോപകരണങ്ങൾ വളരെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യുന്ന ബാലമുരളി സംഗീതസംവിധായകൻ എന്നതിലുപരിയായി ഗായകനുമാണ്. തൃശൂരിലെ മല്ലിശ്ശേരി ഓർക്കസ്ട്രയിലെ ഗായകനായിരുന്ന ബാലമുരളി നിരവധി സംഗീതവിദ്യാർത്ഥികൾക്ക് അധ്യാപകനുമാണ്. ദീർഘകാലം ഖത്തറിലെ പ്രവാസലോകത്തും സംഗീത അധ്യാപനവും അതിനോടൊപ്പം തന്നെ സംഗീത പരിപാടികളും അവതരിപ്പിച്ചിരുന്നു. ഗായികയായ ശോഭയാണ് ഭാര്യ. മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലൂടെ ജിംസി എന്ന കഥാപാത്രമായി പ്രശസ്തയായ അഭിനേത്രിയും ഗായികയുമായ അപർണ ബാലമുരളിയാണ് മകൾ.