ജോസി സിജോ

Josey Sijo

1993 മാർച്ച് 18 ന് പി ജെ സിജോയുടെയും പ്രിൻസി സിജോയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ Leo XIII H. S S, കാമൽ പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിലായിരുന്നു ജോസിയുടെ വിദ്യാഭ്യാസം. സ്ക്കൂൾ പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്ന ജോസി 2014 മുതൽ ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കാൻ തുടങ്ങി. 

2020 ൽ ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ജോസി സിജോ സിനിമാഭിനയത്തിന് തുടക്കം കുറിക്കുന്നത്. അതിനുശേഷം ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിൽ ജിയോ ബേബി സംവിധാനം ചെയ്ത ഓൾഡ് എയ്ജ് ഹോം എന്ന കഥയിൽ ജോസി എന്ന പേരിൽ തന്നെ അഭിനയിച്ചു,