ഐ വി ജുനൈസ്‌

IV Junice

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ഐ വി ജുനൈസ്. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് ജുനൈസ് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. സിനിമയിൽ അഭിനയിക്കുക എന്ന മോഹവുമായി നിരവധി ഓഡിഷനുകളിൽ പങ്കെടുത്തതിന് ശേഷമാണ് ക്വീൻ എന്ന സിനിമയിൽ അവസരം ലഭിച്ചത്. ക്വീനിൽ സഖാവ് നൗഷാദിക്ക എന്ന കഥാപാത്രത്തെയാണ് ജുനൈസ് അവതരിപ്പിച്ചത്.

ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ജുനൈസിന് തുടർന്ന് സിനിമകൾ ലഭിയ്ക്കാൻ തുടങ്ങി. ഓട്ടർഷ ആയിരുന്നു ജുനൈസിന്റെ രണ്ടാമത്തെ ചിത്രം. ഓട്ടോ ഡ്രൈവറായ സിദ്ധാർത്ഥൻ എന്ന വേഷമാണ് ആ സിനിമയിൽ ചെയ്തത്. അതിനുശേഷം സ്റ്റാൻഡ് അപ്പ്ഇമ്പം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു

 

ഐ വി ജുനൈസ് - Facebook