ഇന്ദു തമ്പി
മലയാള ചലച്ചിത്ര നടി. 1990 ൽ സുരേഷ് തമ്പിയുടെയും ജയശ്രീ തമ്പിയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ കുറവൻകോണത്ത് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്ക്കൂൾ, കോളേജ് പഠനകാലത്ത് നൃത്ത മത്സരത്തിലും സംഗീത മത്സരത്തിലും പങ്കെടുത്തിരുന്നു. സംഗീതം,നൃത്തം, ചിത്ര രചന, എഴുത്ത് എന്നിവയിലെല്ലാം കഴിവു തെളിയിച്ചയാളാണ്. 2010 ൽ മിസ് കേരള മത്സരത്തിൽ വിജയിയായിക്കൊണ്ടാണ് ഇന്ദു തമ്പി ശ്രദ്ധിയ്ക്കപ്പെടുന്നത്.
തുടർന്ന് മോഡലിംഗ് ചെയ്തിരുന്ന ഇന്ദു 2012 ൽ കലവൂർ രവികുമാർ സംവിധാനം ചെയ്ത ഫാദേൾസ് ഡേ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് 2017 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന് ചിത്രത്തിലും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇന്ദു തമ്പി അഭിനയിച്ചിട്ടുണ്ട്.
മേജർ കിഷോറിനെയാണ് ഇന്ദു തമ്പി വിവാഹം ചെയ്തത്.