ഫർഹാൻ ഫാസിൽ

Farhan Fazil

സിനിമാബിരുദവുമായിത്തന്നെ സിനിമാകുടുംബത്തിൽ നിന്ന് എത്തുന്ന പുതുമുഖമാണ് ഫർഹാൻ ഫാസിൽ. സംവിധായകൻ ഫാസിലിന്റെ പുത്രനും അഭിനേതാവായ ഫഹദ് ഫാസിലിന്റെ അനിയനുമാണ് വച്ചു ഫാസിൽ എന്നറിയപ്പെടുന്ന ഫർഹാൻ. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും തുടർന്ന് മുംബൈയിലെ "അനുപം ഖേർ" ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയപരിശീലനവും നേടി. ഏകദേശം രണ്ട് വർഷക്കാലത്തോളം സിനിമകളുടെ കഥകൾ കേട്ടും തിരഞ്ഞെടുത്തുമാണ് "അന്നയും റസൂലും" എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ പ്രസിദ്ധ ഛായാഗ്രാഹകൻ രാജീവ് രവിയുടെ പുതിയ ചിത്രത്തിൽ നായകനായി ഫർഹാൻ മലയാള സിനിമയിൽ എത്തുന്നത്. മലയാള സിനിമയിലെ തന്നെ മറ്റൊരു അഭിനേതാവായ കൃഷ്ണകുമാറിന്റെ മകൾ "അഹാനയാണ്" ഫർഹാന്റെ ആദ്യ നായികയായി എത്തുന്നതെന്ന കൗതുകവുമുണ്ട്..