പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണ് നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ (പ്രണയിക്കുക...)
ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്‍ (2)
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു
നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു (പ്രണയിക്കുക...)
ഏത് വിഷാദം മഞ്ഞായ് മൂടുന്നു
കാതരം ഒരു കാറ്റായ് ഞാനില്ലേ (2)
ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍
നിനക്കായ് തീര്‍ക്കാം മഞ്ചം
എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം (പ്രണയിക്കുക...)
ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ ....(2)
------------------------------------------------------------------------------------------