കൊഞ്ചി കരയല്ലേ

Konchi karayalle
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)

കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ...
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ

പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു
നെടുവീർപ്പിലുരുകുന്നു ഞാനും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം

കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ...........

Evergreen Film Song | Konchi Karayalle | Poomughapadiyil Ninneyum Kaathu | Malayalam Film Song