Kishorkesavan

എന്റെ പ്രിയഗാനങ്ങൾ

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • സുറുമയെഴുതിയ മിഴികളേ

    സുറുമയെഴുതിയ മിഴികളെ
    പ്രണയമധുര തേൻ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    (സുറുമ... )

    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ 
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ 
    (സുറുമ... )

    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളെ നീ വരൂ
    നീലമിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ തരൂ
    (സുറുമ... )

  • തങ്കത്തളതാളം തെന്നി

    തങ്കത്തളതാളം തെന്നി കാർകൂന്തൽ കുളിരുചിന്നി
    നീരണിയും നാണമാകുമ്പോൾ
    വെൺപുഴയിലവളുടെ തങ്കത്തള...

    കന്നിവാനിൽ കേളിയാടും താമരക്കിണ്ണം
    താളമേലും കരളിലേതോ കാവ്യമാകുമ്പോൾ
    ഊഞ്ഞാലാടും കുയിൽ പാടുമ്പോൾ
    കളിയരങ്ങിൽ വളകിലുങ്ങും മണിചിലമ്പും താളം
    വെൺപുഴയിലവളുടെ തങ്കത്തള....

    രാഗമേഘം വാ‍നിലേതോ നിറം മാറുമ്പോൾ
    കാവുനീളേ ചാമരങ്ങൾ വീശിവിരിയുമ്പോൾ
    പൂത്താലികൾ പൂത്തുവിടരുമ്പോൾ
    മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം
    വെൺപുഴയിലവളുടെ തങ്കത്തള....

  • ആറാട്ടിനാനകൾ എഴുന്നെള്ളി

    ആറാട്ടിന്നാനകൾ എഴുന്നള്ളീ
    ആഹ്ലാദസമുദ്രം തിരതല്ലീ
    ആനന്ദഭൈരവീ...
    ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
    അമ്പലത്തുളസികള്‍ തുമ്പിതുള്ളി
    ആറാട്ടിന്നാനകളെഴുന്നള്ളീ

    ആയിരത്തിരി വിളക്കു കണ്ടു ഞാന്‍
    ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍
    അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
    അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
    അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍
    ആറാട്ടിന്നാനകളെഴുന്നള്ളീ
    ആഹ്ലാദസമുദ്രം തിരതല്ലീ
    ആറാട്ടിന്നാനകളെഴുന്നള്ളീ

    വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍
    കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ
    അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍
    അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍
    ആയിരം ദീപമതില്‍ പ്രതിഫലിച്ചു
    ആറാട്ടിന്നാനകളെഴുന്നള്ളീ
    ആഹ്ലാദസമുദ്രം തിരതല്ലീ
    ആറാട്ടിന്നാനകളെഴുന്നള്ളീ

  • ജീവിതേശ്വരിക്കേകുവാനൊരു

    ജീവിതേശ്വരിക്കേകുവാനൊരു
    പ്രേമലേഖനമെഴുതി
    രാഗപൌര്‍ണ്ണമി മേഘപാളിയില്‍
    ഗാനമെഴുതും രാവില്‍
    ഗാനമെഴുതും രാവില്‍
    ജീവിതേശ്വരിക്കേകുവാനൊരു
    പ്രേമലേഖനമെഴുതി

    കണ്ണിനു കാണാന് കഴിയാതുള്ളൊരു
    കരളിലെ വര്‍ണ്ണത്താളുകളില്‍
    സങ്കല്‍പ്പത്തിന്‍ തൂലികയാലേ
    സ്വര്‍ഗ്ഗീയസ്മൃതിയാലേ
    എഴുതീ ഞാനൊരു സ്വരമഞ്ജരിപോല്‍
    എന്നഭിലാഷശതങ്ങൾ
    തോഴീ - നീയറിയാതെ
    ആ....(ജീവിതേശ്വരി..)

    എന്നിലലിഞ്ഞുകഴിഞ്ഞു സഖിനീ
    വിണ്ണില്‍ മുകിലെന്ന പോലെ
    അനുഭൂതികള്‍ തന്‍ തിരമാലകളായ്
    അലിഞ്ഞു നിന്‍ ചിരിയെന്നില്‍
    വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
    ഇനിയീ അനുരാഗ കലിക
    തോഴീ - ഞാനറിയാതെ
    ആ....(ജീവിതേശ്വരി..)

  • ആയിരം മാതളപ്പൂക്കൾ

    ആയിരം മാതളപ്പൂക്കൾ
    ആതിരേ നിൻ മിഴിത്തുമ്പിൽ
    മന്ദഹാസത്തേനൊലിച്ചുണ്ടിൽ
    മയങ്ങും ചുംബനക്കനികൾ..
    വസന്തത്തിൻ തെന്നലിലേറി
    വിരുന്നെത്തും സുന്ദരിപ്രാവേ..

    ദേവതേ നാണം നിന്നിൽ കൂടുകൂട്ടി
    ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി
    നീ വളരും നാളുതോറും നിൻ നിഴലായി
    നിന്നരികിൽ ഞാനലഞ്ഞു നീയറിയാതെ..

    മാരിവിൽപ്പന്തൽ കെട്ടി നീലവാനം
    മാനസങ്ങൾ താളംതട്ടി രാഗലോലം
    ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും
    മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ..

    .

  • നീലനിശീഥിനി നിൻ മണിമേടയിൽ

    നീലനിശീഥിനി നിൻ മണിമേടയിൽ
    നിദ്രാവിഹീനയായ്‌ നിന്നു
    നിൻ മലർവാടിയിൽ നീറുമൊരോർമ്മപോൽ
    നിർമ്മലേ ഞാൻ കാത്തു നിന്നൂ
    നിന്നു നിന്നു ഞാൻ കാത്തു നിന്നൂ (നീല)

    ജാലകവാതിലിൻ വെള്ളി കൊളുത്തുകൾ
    താളത്തിൽ കാറ്റിൽ കിലുങ്ങീ (ജാലക)
    വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
    വാസന്ത സ്വപ്നദളങ്ങൾ (2)
    ആ...ആ...ആ (നീല)

    തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
    വേദന കാണാതെ മാഞ്ഞു (തേനൂറും)
    തേടി തളരും മിഴികളുമായ്‌ ഞാൻ
    ദേവിയെ കാണുവാൻ നിന്നൂ (2)
    ആ...ആ....ആ.. (നീല)

  • ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും

    ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
    ചകോര യുവ മിഥുനങ്ങൾ
    അവയുടെ മൌനത്തിൽ കൂടണയും
    അനുപമ സ്നേഹത്തിൻ അർഥങ്ങൾ
    അന്തരാർഥങ്ങൾ... ( ചന്ദ്ര കിരണത്തിൻ...)

    ചിലച്ചും .... ചിരിച്ചും
    ചിലച്ചും ചിറകടിച്ചു ചിരിച്ചും
    താരത്തളിർ നുള്ളി ഓളത്തിൽ വിരിച്ചും
    നിളയുടേ രോമാഞ്ചം നുകർന്നും കൊണ്ടവർ
    നീല നികുഞ്ജത്തിൽ മയങ്ങും ( 2)
    ആ മിഥുനങ്ങളേ അനുകരിക്കാൻ
    ആ നിമിഷങ്ങളേ ആസ്വദിക്കാൻ ( ചന്ദ്ര ....)

    മദിച്ചും കൊതിച്ചും
    മദിച്ചും പരസ്പരം കൊതിച്ചും
    നെഞ്ചിൽ മധുവിധു നൽകും മന്ത്രങ്ങൾ കുറിച്ചും
    ഇണയുടെ മാധുര്യം പകർന്നും കൊണ്ടവർ
    ഈണത്തിൽ താളത്തിലിണങ്ങും (2)
    ആ മിഥുനങ്ങളെ അനുഗമിക്കാൻ
    ആ നിമിഷങ്ങളെ ആസ്വദിക്കാൻ ( ചന്ദ്ര ... )

  • സ്വർണ്ണഗോപുര നർത്തകീ

    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
    ഏതു പൂജാരിയും പൂജിയ്ക്കും
    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം

    പ്രേമവൃന്ദാവന ഹേമന്തമേ
    നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും
    ആരാധ സോമരസാമൃതം നേടുവാൻ
    ആരായാലും മോഹിയ്ക്കും
    ആനന്ദ ചന്ദ്രികയല്ലേ നീ
    അഭിലാഷ മഞ്ജരിയല്ലേ നീ
    അഭിലാഷ മഞ്ജരിയല്ലേ നീ
    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം

    രാഗവിമോഹിനി ഗീതാഞ്ജലി
    നിന്റെ നാവുണർന്നാൽ കല്ലും പൂവാകും
    ആ വർണ്ണ ഭാവ സുരാമൃതധാരയെ
    ആരായാലും സ്നേഹിയ്ക്കും
    ആത്മാവിൻ സൗഭാഗ്യമല്ലേ നീ
    അനുരാഗ സൗരഭ്യമല്ലേ നീ
    അനുരാഗ സൗരഭ്യമല്ലേ നീ

    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
    ഏതു പൂജാരിയും പൂജിയ്ക്കും

  • ഉദയസൂര്യൻ നമ്മെയുറക്കുന്നു

    ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ
    രജതതാരകള്‍ നമ്മേ ഉണര്‍ത്തുന്നൂ 
    നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ 
    നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍
    വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍ (ഉദയസൂര്യന്‍..)

    ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം
    വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം 
    രജനിവന്നുയര്‍ത്തുന്ന കൂടാരം 
    രജനിവന്നുയര്‍ത്തുന്ന കൂടാരം
    പൂകിയണിയുന്നു നമ്മളീ മുഖംമൂടി
    പൂകിയണിയുന്നു നമ്മളീ മുഖംമൂടി (ഉദയസൂര്യന്‍..)

    കളിയരങ്ങില്‍ കാണും കാമിനിമാരുടെ
    കവിളില്‍ പുരട്ടിയ കാഷ്മീരം 
    കാണുന്നോര്‍ക്കതു രാഗസിന്ദൂരം
    കാണുന്നോര്‍ക്കതു രാഗസിന്ദൂരം
    കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം - സ്വന്തം
    കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം (ഉദയസൂര്യന്‍..)