Add new comment
1937 ആഗസ്റ്റ് 8നു ജനിച്ചു..മരണം ജൂലൈ 2, 2010ന്.
നാടകവേദികളിൽ ഏറെ അറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ മലബാർ ഗോപാലൻ നായരുടേയും ഹരികഥാ പ്രാവീണ്യം നേടിയ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ മൂത്ത ആളായിരുന്നു ശ്രീ.രാധാകൃഷ്ണൻ.തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നു ഗാനഭൂഷണം ബിരുദം കരസ്ഥമാക്കിയ ശേഷം സംഗീത കച്ചേരികളിൽ അസാമാന്യ പ്രാഗൽഭ്യം തെളിയിച്ചിരുന്ന രാധാകൃഷണന് ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലിയുണ്ടായിരുന്നു.സർക്കാർ ജോലിയോടൊപ്പം തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു.അരവിന്ദന്റെ തമ്പ് ആയിരുന്നു ആദ്യ ചിത്രം.തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു. കെ എസ് ബീന,കെ എസ് ചിത്ര,വേണുഗോപാൽ തുടങ്ങി ഒട്ടേറെ പ്രഗൽഭ ഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഗായകനായ എം ജി ശ്രീകുമാർ,കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.
മികച്ച സംഗീത സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് രണ്ടു തവണ കരസ്ഥമാക്കി.
2001ൽ ചിത്രം : അച്ഛനെയാണെനിക്കിഷ്ടം | ഗാനം : ശലഭം വഴിമാറുമാ മിഴി രണ്ടിലും
2005ൽ ചിത്രം : അനന്തഭദ്രം |ഗാനം : തിരനുരയും, ശിവമല്ലിക്കാവിൽ
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം Vettaykku vedante vesham poondu | ചിത്രം/ആൽബം Kallichellamma | രചന P Bhaskaran | സംഗീതം K Raghavan | രാഗം | വര്ഷം 1969 |
ഗാനം kaalamenna kaaranavarkku | ചിത്രം/ആൽബം Kallichellamma | രചന P Bhaskaran | സംഗീതം K Raghavan | രാഗം | വര്ഷം 1969 |
ഗാനം Pallanayaarin | ചിത്രം/ആൽബം Ningalenne kamyunistaakki | രചന Vayalar Ramavarma | സംഗീതം G Devarajan | രാഗം | വര്ഷം 1970 |
ഗാനം Akkuthikkuthu | ചിത്രം/ആൽബം Manichithrathaazhu | രചന Bichu Thirumala | സംഗീതം M G Radhakrishnan | രാഗം | വര്ഷം 1993 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|