ദൃശ്യ രഘുനാഥ്
1993 ജനുവരി 1 -ന് തൃശ്ശൂർ ജില്ലയിലെ ചിറ്റിലപ്പള്ളിയിൽ രഘുനാഥിന്റെയും ദിവ്യയുടെയും മകളായി ജനിച്ചു. അച്ഛന് ജോലി മസ്ക്കറ്റിലായിരുന്നതിനാൽ ദൃശ്യയുടെ പ്രാഥമിക വിദ്യാഭ്യാസം അവിടെയായിരുന്നു. ഏഴാംതരം കഴിഞ്ഞപ്പോൾ തൃശ്സൂരിലേയ്ക് താമസം മാറ്റുകയും ദൃശ്യയുടെ തുടർ പഠനം ചിറ്റിലപ്പിള്ളി IES Public School -ആവുകയും ചെയ്തു. ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്ന ദൃശ്യ സ്കൂൾ പഠനകാലത്ത് യുവജനോത്സവങ്ങളിൽ പങ്കെടുത്തിരുന്നു.
ദൃശ്യയുടെ അച്ഛൻ രഘുനാഥും സംവിധായകൻ ഒമർലുലുവും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ദൃശ്യയുടെ ഒരു ഫോട്ടോ കണ്ടിഷ്ടപ്പെട്ട ഒമർ ലുലു താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ സുഹൃത്തിന്റെ മകളെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ 2016 -ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ദൃശ്യ രഘുനാഥ് സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് 2017 -ൽ മാച്ച് ബോക്സ് എന്ന സിനിമയിൽ കൂടി അഭിനയിച്ചു.