ഡോ സജീഷ് എം
1974 മെയ് 25 ന് റിട്ടയർഡ് പ്രധാനാധ്യാപകരായ കെ മുരളീധരന്റെയും രുഗ്മിണിയുടെയും മകനായി കണ്ണൂർ ജില്ലയിലെ കരിവള്ളൂരിൽ ജനിച്ചു. സജീഷിന്റെ സ്ക്കൂൾ വിദ്യാഭ്യാസം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വയക്കര, പ്രീഡിഗ്രി പഠനം പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. അതിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസും,കൊച്ചി ലിസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ പീ ജിയും പൂർത്തിയാക്കി.
ഷോർട്ട് ഫിലിമുകളിലൂടെയാണ് ഡോ.സജിഷ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 'ഘടികാരങ്ങളുടെ നഗരം' എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് അതിലെ മുഖ്യകഥാപാത്രമായ രവിയുടെ വേഷം ചെയ്തു. അതിന് മികച്ച സിനിമയ്ക്കുള്ള "സമയം" ഫിലിം അവാർഡ് ലഭിച്ചു. മറ്റ് ഹൃസ്വ ചിത്രങ്ങളായ "റോസ ലിമ", "സേതുവിന്റെ കണക്കു പുസ്തകം" തുടങ്ങിയവയിലും സജീഷ് അഭിനയിച്ചു.
2007 ൽ വിശ്വനാഥൻ സംവിധാനം ചെയ്ത ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ വിദ്യാർത്ഥി നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ വേഷം ചെയ്തുകൊണ്ടായിരുന്നു സജീഷ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത് അതിനുശേഷം ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിൽ ജിയോ ബേബി സംവിധാനം ചെയ്ത "ഓൾഡേജ് ഹോം" എന്ന സെഗ്മെന്റിലെ ഡോക്ടറായും കുഞ്ഞില മാസിലാമണിയുടെ "അസംഘടിതർ" എന്ന സെഗ്മെന്റിലെ കോഴിക്കോട് ജില്ലാ കളക്ടർ 'ഡോ വി ബി സലി'മായും സജിഷ് അഭിനയിച്ചു. ഉടലാഴം എന്ന സിനിമയുടെ നിർമ്മാതാവുകൂടിയാണ് ഡോ. സജീഷ്.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറാണ് സജീഷിന്റെ ഭാര്യ. അവർക്ക് ഒരു മകൾ സാവൻ ഋതു.
വിലാസം - .വിലാസം | ഡോ സജീഷ് എം, ഋതു, വില്ല നം.11, അസ്സറ്റ് ഇൻസൈനിയ, ഇളമക്കര പി ഓ. കൊച്ചി 682026