ദേവാംഗന വിപിൻ
Devangana Vipin
കർണ്ണാടക സംഗീതജ്ഞ്യനായ ഗാനഭൂഷണം വിപിൻ രാഗവീണയുടെയും സീമയുടേയും രണ്ടാമത്തെ മകളായി കാസർക്കോട് ജില്ലയിലെ നീലേശ്വരത്ത് ജനിച്ചു. നീലേശ്വരം ജെ സി എസ്, ലിറ്റിൽ ഫ്ലവർ, രാജാസ് എന്നീ സ്കൂളുകളിലായിരുന്നു ദേവാംഗനയുടെ പ്രാഥമിക വിദ്യാഭ്യാസം.
സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന സിനിമയിൽ ചേച്ചി സങ്കീർത്തനയോടൊപ്പം ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു ദേവാംഗന വിപിൻ അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്. അതിനുശേഷം നരകാസുരൻ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായ സങ്കീർത്തനയുടെ അനുജത്തി വേഷം ചെയ്തു. ആകാശമിഠായി, എന്നോട് പറ ഐ ലവ് യൂന്ന് എന്നീ സിനിമകളിലും ദേവാംഗന അഭിനയിച്ചിട്ടുണ്ട്. നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുള്ള ദേവാംഗന വിപിൻ സോഷ്യൽ മീഡിയയിലും സജീവമാണ്.
ദേവാംഗന വിപിൻ - INSTAGRAM