ചിന്നു ചാന്ദ്നി
ഫോട്ടോഗ്രാഫറായ ചന്ദ്രശേഖരൻ നായരുടേയും ചാന്ദ്നിയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ചന്ദ്രശേഖരൻ നായരുടെ ജോലുയുടെ ഭാഗമായി കുറ്റുംബം ടാൻസാനിയയിലേയ്ക്ക് താമസം മറിയതിനാൽ ചിന്നു പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്താണ് ചിന്നു കേരളത്തിൽ സ്ഥിര താമസമാക്കിയത്. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ്, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ചിന്നുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഓൾ സെയ്ന്റ്സ് കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരന്ദാനന്തര ബിരുദം നേടി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ നിന്നും എം ഫിൽ വിജയിച്കു.
ടാൻസാനിയയിലെ സ്കൂളിൽ നാലാം ക്ലാസിലായിരിക്കുമ്പോൾ തന്നെ സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് ചിന്നു തന്റെ അഭിനയമോഹത്തിന് തുടക്കമിട്ടിരുന്നു. കേരളത്തിൽ എം ഫില്ലിന് പഠിക്കുന്ന സമയത്താണ് പ്രൊഫഷണൽ നാടകങ്ങൾ ചെയ്യാൻ തുടങ്ങിയത്. സെനറ്റ് ഹാളിൽ ടുവൽത്ത് നൈറ്റ് എന്ന നാടകം അവതരിപ്പിച്ചപ്പോൾ അത് കാണാൻ വന്ന കാസ്റ്റിംഗ് ഡയറക്റ്റർ അജയ് രാഹുൽ വഴിയാണ് ചിന്നു അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ ഓഡിഷനിലേക്ക് എത്തപ്പെടുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരിയുടെ വേഷം ചെയ്തുകൊണ്ട് ചിന്നു ചാന്ദ്നി ചലച്ചിത്രാഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ചു. അതിനുശേഷം തമാശ എന്ന ചിത്രത്തിൽ നായികയായി. തമാശയിലെ വേഷമാണ് ചിന്നുവിനെ ശ്രദ്ധേയയാക്കിയത്. തുടർന്ന് ഭീമന്റെ വഴി, കാതൽ - ദി കോർ എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ ചിന്നു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു