സയമിതപൂര്‍വ്വ സായാഹ്ന്നം—ഒരു നിരീക്ഷണം

അരുൺ ദിവാകരൻ

ഫാസില്‍ സംവിധാനം ചെയ്തു 1998 പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രം . ഔസേപ്പച്ചന്‍ - കൈതപ്രം കൂട്ടുകെട്ടില്‍ പിറന്ന മനോഹരങ്ങളായ ഗാനങ്ങളാല്‍ സമ്പന്നം ആയിരുന്നു. ഈ ചിത്രത്തിലെ തന്നെ വളരെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ഗാനം ആണ് സമയമിതപൂര്‍വ്വ സായാഹ്ന്നം. മലയാള സിനിമാ സംഗീതത്തില്‍ ഉണ്ടായിട്ടുള്ള ലക്ഷണമൊത്ത രാഗമാലികകളില്‍ ഒന്നായിരിക്കും ഈ ഗാനം. 

യേശുദാസ് , എം ജി ശ്രീകുമാര്‍ , ചിത്ര എന്നീ പ്രതിഭകള്‍ ഒരു ഗാനത്തിനുവേണ്ടി ഒന്നിച്ചു എന്നൊരു മറ്റൊരു പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ശ്രീ കൈതപ്രം ഒരു ദേവി സ്തുതി ആയിട്ടാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. അതിനു അനിയോജ്യമായി ശ്രീ ഔസേപ്പച്ചന്‍ നാലു രാഗങ്ങള്‍ ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു.

കര്‍ണ്ണാടക സംഗീതത്തില്‍ അധികം ആരും ഉപയോഗിക്കാത്ത " നവരസ കാനഡ " ( ഖരഹരപ്രിയ ജന്യം ) " എന്ന രാഗത്തില്‍ ആണ് ഈ ഗാനം തുടങ്ങുന്നത്. അനുപല്ലവിയില്‍ മറ്റൊരു രാഗതിലേക്ക് ഉള്ള മാറ്റമാണ് ഏറെ ശ്രദ്ദേയം " തവ മൃദുസ്മേര സിന്ദൂരം ഉഷ കാല സന്ധ്യാരാഗം " എന്ന വരികള്‍ ' ബേഗഡ ' യിലും.

അനുപല്ലവി പാടിക്കഴിഞ്ഞു സുദര്‍ശന് പെട്ടന്ന് ശബ്ദം നഷ്ടപ്പെടുന്നു. ശബ്ദം നഷ്ടപ്പെട്ട സുദര്‍ശനോട് ഹരി കൃഷ്ണന്‍ മാര്‍ക്ക് തോന്നുന്നത് കരുണ ഭാവം ആണ് ആ ഭാവത്തെ പ്രകടിപ്പിക്കാന്‍ കരുണരസം അങ്ങേയറ്റം പ്രകടിപ്പിക്കുന്ന " ശഹാന " എന്ന രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. " ഇനിയീ കണ്ണില്‍ കണിമലരാകും " എന്ന വരികളിൽ ശ്രീ ഔസേപ്പച്ചന്‍.

" ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍ " എന്ന ഭാഗം ദേശ് എന്ന രാഗത്തിലേക്ക് പോകുന്നെങ്കിലും തിരിച്ചു ശഹാനയിലേക്ക് തന്നെ ഉടന്‍ മടങ്ങി വരുന്നു. 

ഇനി സുദര്‍ശനന്റെ ശബ്ദം ഹരികൃഷ്ണന്മാര്‍ തിരിച്ചു കൊണ്ട് വരുന്നതാണ് ഏറെ ഗംഭീരം. ശഹാനയിൽ പാടിത്തുടങ്ങിയ ഹരികൃഷ്ണന്‍മാര്‍ ബേഗഡ യില്‍ നിന്ന് നവരസ കാനഡ യിലേക്ക് സ്വര - ജതിയിലൂടെ യുള്ള തിരിച്ചു പോകുന്നു. അതായത് സുദർശനൻ പാടിത്തുടങ്ങിയ സ്കെയിലിലേക്ക്. 

ശബ്ദം തിരിച്ചു കിട്ടിയ സുദർശനനും , ഹരിയും കൃഷ്ണനും , മീരയും ചേർന്നുള്ള വോക്കൽ ഹാർമണിയിൽ ഈ ഗാനം അവസാനിക്കുന്നു. സ്വരവും ജതിയും കലര്‍ന്ന് വരുന്ന അപൂര്‍വ്വ ഗാനം കൂടിയാണ് സമയമിതപൂര്‍വ്വ സായാഹ്ന്നം. ഒരു ഒരു കച്ചേരിക്ക് വേണ്ട പമ്പരാഗത സംഗീത ഉപകരണങ്ങൾക്ക് പുറമെ ഡ്രംസ് പോലുള്ള പാശ്ചാത്യ സംഗീത സംഗീത ഉപകരണങ്ങൾ കൂടി ഔസേപ്പച്ചൻ ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 

സാധാരണ ഫാസിൽ ചിത്രങ്ങളിൽ കാണാറുള്ള മിത്ത് ഈ ഗാനരംഗത്തും കൊണ്ട് വരാൻ അദ്ദേഹം മറന്നിട്ടില്ല . രാഗമാലികയായ ദേവീസ്തുതി കേട്ട് അമ്പല നട താനേ തുറക്കുന്നതും എഴുന്നള്ളാനായി ദേവി തയ്യാറെടുക്കുന്നതും അപ്പോൾ പാടിക്കൊണ്ടിരുന്ന സുദർശനന്റെ ശബ്ദം നഷ്ടപ്പെടുന്നതും ഹരികൃഷ്ണന്മാർ അതിനെ തിരിച്ചു കൊണ്ട് വരുന്നതുമെമെല്ലാം ഒരു വിശ്വാസത്തിന്റെ ഭാഗം ആവാം. 

AttachmentSize
Attachment Image icon Samayamithapoorva_ragabhavam_m3db.jpgSize 36.87 KB