ദൈവസ്നേഹം വർണ്ണിച്ചീടാൻ -ചാർളി ചാക്കോ

ദൈവസ്നേഹം വർണ്ണിച്ചീടാൻ

ആ ആ ആ..ആ..മും..മും...

ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോര്‍ത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......

സ്വന്തമായൊന്നുമില്ല സര്‍വ്വതും നിൻ ദാനം
സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൻ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടേ..
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......

സ്വപ്നങ്ങൽ പൊലിഞ്ഞാലും ദുഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാ‍ലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെൻ മുന്നേ പോയാൽ ഭയമെവിടേ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......