കണ്ണോട് കണ്ണോരം- ഓഡിയോ-മധുശ്രീ നാരായൺ


If you are unable to play audio, please install Adobe Flash Player. Get it now.

Kannodu Kannaram - Madhusree Narayan

പണ്ഡിറ്റ് രമേഷ് നാരായണന്റെ ഇളയപുത്രിയായ മധുശ്രീ ആലപിച്ച ഗാനം. "വീരപുത്രൻ" എന്ന സിനിമയിലൂടെ ശ്രേയ ഘോഷൽ ആലപിച്ച് ഹിറ്റാക്കിയ ഈ ഗാനത്തിന് ട്രാക്ക് ആലപിച്ചത് ഏഴാം തരത്തിൽ പഠിക്കുന്ന മധുശ്രീയാണ്.ആദാമിന്റെ മകൻ അബുവിലെ "കിനാവിന്റെ മിനാരത്തിൽ" എന്ന ഗാനം മധുരമായി ആലപിച്ച മധുശ്രീയുടെ പൂർണ്ണമായ പ്രൊഫൈൽ ഇവിടെക്കാണാം.

കണ്ണോട് കണ്ണോരം

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും...

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും
 
എന്തേ കൊലുസിന്റെ ശിഞ്ചിതമൊന്നും നീ
കേട്ടതില്ലാ ഒന്നും കേട്ടതില്ലാ‍
എന്തേ കൊലുസിന്റെ ശിഞ്ചിതമൊന്നും നീ
കേട്ടതില്ലാ ഒന്നും കേട്ടതില്ലാ‍
എൻ മുടിച്ചാർത്തിലെ പിച്ചകപ്പൂമണം
തൊട്ടതില്ല, നിന്നെ തൊട്ടതില്ലാ
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ
വെമ്പലറിഞ്ഞു നീ ഓടിവന്നൂ

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും

എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും
തേടിവന്നു ഞാൻ തേടിവന്നൂ...
എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും
തേടിവന്നു ഞാൻ തേടിവന്നൂ...
വെൺ‌മണൽ കാട്ടിലും വൻ‌കടൽ തന്നിലും
ഞാൻ തിരഞ്ഞൂ നിന്നെ ഞാൻ തിരഞ്ഞൂ...
നിൻ വിരിമാറത്ത്  ചായുന്ന നേരത്ത്
എന്നിലെ എന്നെ ഞാൻ തിരിച്ചറിഞ്ഞു

 

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും...

 

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും