കന്നിവെള്ളക്കാറുപോലെ
കന്നിവെള്ളക്കാറുപോലെ കേരളത്തിൽ നീളെ
കതിർചൊരിഞ്ഞ ജൈത്രയാത്ര ഞങ്ങളോർപ്പൂ കാലേ...
ഞങ്ങളോർപ്പൂ കാലേ.. ഞങ്ങളോർപ്പൂ കാലേ.. ഞങ്ങളോർപ്പൂ കാലേ..
മാപ്പിളലഹളയെന്ന പേരുകൊത്തിനീളെ
മാനുഷരെ വീർപ്പടച്ചു കൊന്നിരുന്ന കാലം
കൊന്നിരുന്ന കാലം .... കൊന്നിരുന്ന കാലം .... കൊന്നിരുന്ന കാലം
മർത്യമാംസം ജീവനുള്ള മർത്യമാംസം കേറ്റി
മുദ്രവെച്ച വാഗണുകൾ ഓടിനിന്ന കാലം
ഓടിനിന്ന കാലം .... ഓടിനിന്ന കാലം ... ഓടിനിന്ന കാലം
കന്നിവെള്ളക്കാറുപോലെ കേരളത്തിൽ നീളെ
കതിർചൊരിഞ്ഞ ജൈത്രയാത്ര ഞങ്ങളോർപ്പൂ കാലേ...
ഞങ്ങളോർപ്പൂ കാലേ.. ഞങ്ങളോർപ്പൂ കാലേ.. ഞങ്ങളോർപ്പൂ കാലേ..
ലാത്തികൊണ്ടും തോക്കുകൊണ്ടും ഭീഷണിപ്പെടുത്തി
കൽത്തുറുങ്കിൽ മൂന്നുപന്തിയിട്ടു കൂട്ടിനോക്കി..
കൂടശക്തി പത്തിപൊക്കി ചീറ്റിനിവർത്താടി
കൂട്ടിടേണ്ടും ആത്മശക്തി തന്നെ വെറ്റിനേടീ
തന്നെ വെറ്റിനേടീ ... തന്നെ വെറ്റിനേടീ.... തന്നെ വെറ്റിനേടീ...
പാടിടട്ടെ സുസ്വതന്ത്ര കണ്ഠമുയർത്തെങ്ങൾ
പാടലമാം നിന്റെ കീർത്തി തലമുറകൾക്കായ് ....
മംഗളാത്മനേ മുഹമ്മദബ്ദുറഹ്മാനേ...
അബ്ദുറഹ്മാനേ.. മുഹമ്മദബ്ദു റഹ്മാമാനേ..
മുഹമ്മദബ്ദു റഹ്മാമാനേ.. മുഹമ്മദബ്ദു റഹ്മാമാനേ.. മുഹമ്മദബ്ദു റഹ്മാമാനേ..