ഇന്നീ കടലിൻ നാവുകൾ
ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു
ചരിത്രപുരുഷാ വീണ്ടും വരുമോ നിലച്ച ജീവിതസന്ധികളിൽ
മതാന്ധവിഹ്വലരണഭേരികളിൽ പിടഞ്ഞുനീറും തെരുവുകളിൽ
ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു
നിന്നപദാനം പാടുന്നു... നിന്നപദാനം പാടുന്നു... നിന്നപദാനം പാടുന്നു...
വസന്തവായുവിൽ വിഷബീജങ്ങൾ വിതച്ചഭീകരരാവുകളിൽ
മനുഷ്യമാംസം കേറ്റിയ വണ്ടികൾ കുതിച്ചുപാഞ്ഞൊരു മലനാട്ടിൽ
കുതിച്ചുപാഞ്ഞൊരു മലനാട്ടിൽ
ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു
നിന്നപദാനം പാടുന്നു... നിന്നപദാനം പാടുന്നു... നിന്നപദാനം പാടുന്നു...
പാളിടാത്ത ചുവടൂന്നിയുണർന്നൊരു സ്നേഹസാന്ത്വന ധീരമനസ്സ്....
ക്രൂരനീതിവിധി കൂടാരത്തിൽ താണിടാതെ നിവർന്ന ശിരസ്സേ
അറിഞ്ഞുനിന്നെമുലപ്പാൽ തുള്ളിയിൽ പിറന്നനാടിൻ രുചിപോലെ
ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു
നിന്നപദാനം പാടുന്നു... നിന്നപദാനം പാടുന്നു... നിന്നപദാനം പാടുന്നു..