ചന്ദനക്കുറിയുമായ് - (ലൈവ് പ്രോഗ്രാം വിത്ത് ഉണ്ണിമേനോൻ) - നൈസി

ചന്ദനക്കുറിയുമായ് സുകൃതവനിയിൽ

ചന്ദനക്കുറിയുമായ് സുകൃത വനിയില്‍
സുന്ദരീ മന്ദമായ്
അഴകിന്‍ അലകളണിഞ്ഞു ഒരുങ്ങിയിറങ്ങി
നീ നൃത്തമാടി എന്നുമെന്നും (ചന്ദന...)

മോഹം ചിറകടിച്ചിടുന്നൂ
ഹര്‍ഷം തിരകളിളക്കുന്നു (2)
മുങ്ങിക്കുളിച്ച് മഞ്ഞക്കിളിയോ
ഉള്ളിലുറങ്ങും പുള്ളിക്കുയിലോ
ഗാനം പാടിയെന്നുമെന്നും (ചന്ദന,...)

നെഞ്ചില്‍ കനവു നിറയുന്നു
ചുണ്ടില്‍ മധുരമുറയുന്നൂ (2)
നിത്യ വസന്തം തത്തിക്കളിക്കും
മുഗ്ദ്ദ സൌന്ദര്യം മുത്തമിടുന്ന
രൂപവതീ എന്നുമെന്നും (ചന്ദന...)