ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ

ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ ....
ഉണ്ണിമോളേ ഉറങ്ങിയില്ലാ....
പുന്നാരമേ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായ് നീ
പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ

ഇണക്കിളീ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായി നീ
ഇണക്കിളീ വരുകില്ലേ
ഇണക്കിളീ വരുകില്ലേ...(ഇണക്കിളീ...)

ഹേമന്തം  വരവായി സഖീ
നീ മന്ദം നൃത്തമാടി വരൂ (2)
മോഹമാം കിളി ഉണരുന്നു
ദാഹമായിന്നു പാടുന്നു
നീ മഴവിൽ കൊടിപോൽ വിടരൂ
ഹൃദയ വാടിയിൽ ഓ..ഓ..
മൃദുലരാഗമായ് ആ..ആ (ഇണക്കിളി,...)

ലാ ലാലാലാ ലാലാ ലാലാലാലാ..

പൂവായി ഞാൻ മാറിടുകിൽ
നീ വണ്ടായി വന്നു ചേർന്നിടുമോ
ആശ തൻ മരമുലയുമ്പോൾ
ആയിരം കനിയുതിരുമ്പോൾ
നീ മധുര കുഴമ്പായ് അണയൂ
മനസ്സിലെങ്ങുമേ ഓ..ഓ..
തനുവിലെങ്ങുമേ ആ..ആ. (ഇണക്കിളി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.33333
Average: 6.3 (3 votes)
Chinnukkuttee urangeelle

Additional Info

അനുബന്ധവർത്തമാനം