അറിയാതെ അറിയാതെ

Singer: 

ഇതാ ഒരു ധിക്കാരി എന്ന ചിത്രത്തിനു വേണ്ടി പൂവച്ചൽ ഖാദറിന്റെ മനോഹരമായ വരികൾക്ക് എടി ഉമ്മറിന്റെ സുന്ദരമായ ഈണം..യേശുദാസ് ആലപിച്ച ഈ ഗാനം നമുക്കു വേണ്ടി വഹാബ് ആലപിക്കുന്നു.

മ്യൂസിക് ക്ലബ്ബ്

അറിയാതെ അറിയാതെ അനുരാഗവീണയിൽ

അറിയാതെ അറിയാതെ അനുരാഗവീണയിൽ
എന്റെ വിരലൊന്നു തൊട്ടു
അതിൽ നിന്നുമൊഴുകും ഒരു ഗാനപല്ലവി
നിന്നെക്കുറിച്ചുള്ളതായി
നിന്നെക്കുറിച്ചുള്ളതായി സഖീ
നിന്നെക്കുറിച്ചുള്ളതായി
(അറിയാതെ...)

നിൻ നിറയൗവനം രാഗമേകി
നിൻ മന സ്പന്ദനം താളമേകി (2)
ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ (2)
പീയൂഷ ധാരകൾ പെയ്തു നില്പൂ (2)
(അറിയാതെ...)

നിൻ മിഴിപ്പൂക്കളെൻ സ്വപ്നമായി
നിൻ ഋതു ഭംഗിയെൻ മോഹമായി
ഒരു മൂക വീഥിയിൽ നിൻ പദങ്ങൾ
ഒരു നൃത്ത മണ്ഡപം തീർത്തു നില്പൂ
(അറിയാതെ...)