കന്നിപ്പൂമാനം കണ്ണും നട്ടു - മോനു

കന്നിപ്പൂമാനം കണ്ണും നട്ടു

കന്നിപ്പൂമാനം കണ്ണും നട്ടു- ഞാൻ നോക്കിയിരിക്കെ എന്റെ മനസ്സിൽ തൈമണി- ത്തെന്നലായ് പുൽകാൻ നീ വന്നു (കന്നി...) വെട്ടം കിഴക്ക് പൊട്ടുകുത്തി കാന്തി പരന്നു കാണാത്ത തീരങ്ങൾ തേടി നടന്നപ്പോൾ മൂകാനുരാഗം കഥ പറഞ്ഞു വാനവും മേഘവും പോലെ ഓളവും തീരവും പോലെ ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാൻ നീ വന്നു (കന്നി..) പൗർണ്ണമിത്തിങ്കൾ വന്നു തെളിഞ്ഞു രാവുമുണർന്നു നിൻ മൃദുസ്‌മേര വീചിയിലാറാടി എല്ലാം മറന്നപ്പോൾ‍ നീ ചൊല്ലി മലരും മധുവും പോലെ മഞ്ഞും കുളിരും പോലെ ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാൻ നീ വന്നു (കന്നി..)

Raaga: