പളുങ്കു കൊണ്ടൊരാന

ആന...
പളുങ്കു കൊണ്ടൊരാന
ആടുന്ന ആന, ഓടുന്ന ആന
കരിമാക്കൻ ആന...
പ പ പ പ പ കരിമാക്കൻ ആന

കുതിര... വെള്ളാരം കുതിര...
തലയും വാലും പൊക്കി നടക്കും
മുറിവാലൻ കുതിര (കുതിര)
കരയുന്ന കുഞ്ഞിനെ ചിരിപ്പിക്കും
ചിരിക്കുന്ന കുഞ്ഞിനെ ചാഞ്ചാട്ടും
പൊടിയാ....

(പളുങ്ക്...)

പീപ്പി... ഓലപ്പീപ്പി...
ഒരു വട്ടം ഊതിയാൽ കുഞ്ഞു മയങ്ങും
പിന്നൊന്നൂതിയാൽ തള്ള മയങ്ങും
താരാട്ടു പാടാതെ പാടിയുറക്കും
ഓലപ്പീപ്പി പീ - പൊടിയാ

(പളുങ്ക്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
palunku kondoraana

Additional Info

അനുബന്ധവർത്തമാനം