പത്തുവെളുപ്പിന് -ദിവ്യ പങ്കജ്

Singer: 

 മറ്റൊരു രവീന്ദ്രസംഗീതം മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല കലാകാരന്മാരില്‍ ഒരാളാണ് ശ്രീ. മുരളി...ആദ്യകാലങ്ങളില്‍ നാടക അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ചലച്ചിത്ര രംഗത്തും , എഴുത്തുകാരനായും, ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്..."നീ എത്ര ധന്യ", "വെങ്കലം", "അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്", "പത്രം", "ആയിരം നാവുള്ള അനന്തന്‍", "ചകോരം" ഇവയൊക്കെ എനിക്ക് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ ഇഷ്ടമുള്ളവയാണ്. ഓഗസ്റ്റ്‌ 6, 2009 നു ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയി...അദ്ദേഹത്തിന്റെ അഭിനയ മികവിന് മുന്‍പില്‍ നമിച്ചു കൊണ്ട് ഈ ഗാനം ഞാന്‍ സമര്‍പ്പിക്കട്ടെ....   വെങ്കലം എന്ന ചിത്രത്തിലെ "പത്തു വെളുപ്പിന് മുറ്റത്ത്‌ നിക്കണ" ....എന്ന മനോഹരമായ രവീന്ദ്രസംഗീതത്തിലുള്ള ഗാനം ആണ് ഞാന്‍ ഇവിടെ പാടിയിരിക്കുന്നത്...കെ, എസ് . ചിത്ര അതിസൂക്ഷ്മമായ സംഗതികള്‍ കൊണ്ട് സംഭവബഹുലമാക്കിയ ഈ ഗാനം പാടി ഫലിപ്പിക്കുക എന്നത് ഒരു herculean task ആണ്..എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...നിങ്ങളുടെ അഭിപ്രായം വളരെ വളരെ വളരെ ആവശ്യമാണ്‌....പ്രത്യേകിച്ച് ഇത്തരമൊരു പാട്ടിന്...   അതുകൊണ്ട് സഖാക്കളെ ഇതിലെ ഇതിലെ.....:)  

പത്തുവെളുപ്പിന് - M

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)

വില്വാദ്രിനാഥൻ പള്ളിയുണരുമ്പോൾ
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടുന്ന് കല്യാണം
(പത്തുവെളുപ്പിന്)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയിൽ വരവേൽപ്പ്(2)
നാക്കില നിറപറ പൂക്കുല പൊൻ‌കണി
നാലുംവച്ചുള്ളൊരു വരവേൽപ്പ്
(പത്തുവെളുപ്പിന്)

മാനത്തുരാത്രിയിൽ പുള്ളിപ്പുലിക്കളി
മായന്നൂർ കാവിൽ പാവക്കൂത്ത്
പെണ്ണിനുരാത്രിയിൽ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര
(പത്തുവെളുപ്പിന്)