ആറാട്ടുകടവിങ്കൽ
ആറാട്ടുകടവിങ്കൽ അരയ്‌ക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലർമങ്ക നീരാട്ടിന്നിറങ്ങി....
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്‌ത്തി
തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുഴിയിട്ടല്ലോ
(ആറാട്ടുകടവിങ്കൽ...)
കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിങ്കൽ
പുത്തനാം അഴകിന്റെ ശില്‌പങ്ങളൊരുക്കുന്നു
കണ്ണീരും സ്വപ്‌നങ്ങളും ആശതൻ മൂശയിൽ
മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു
(ആറാട്ടുകടവിങ്കൽ...)
കൈവിരലിൻ തുമ്പുകളിൽ കല്‌പനതൻ രൂപങ്ങൾ
അത്ഭുതമൂർത്തികളായ് അവതരിച്ചിറങ്ങുന്നു
ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ
പാലലച്ചോലയായ് പാരിൽ ഒഴുകുന്നു
(ആറാട്ടുകടവിങ്കൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Arattukadavingal
Additional Info
ഗാനശാഖ: