മനോജ് കാന

Manoj Kana

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായിമുക്കിൽ കാന വീട്ടിൽ കെ.കെ. കൃഷ്ണൻ - നാരായണി ദമ്പതികളുടെ മകനാണ് മനോജ്. കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് കണ്ണുർ മേഖലാ ഓഫീസിൽ അസി.പ്രൊഡ്യൂസറായ മനോജ് 2012ൽ തിരുവനന്തപുരത്ത് നടന്ന അന്തർ ദേശിയ ഫിലിമോത്സവത്തിൽ നവാഗത യുവ ഇന്ത്യൻ സംവിധായകനുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും കരസ്ഥമാക്കിയിരുന്നു. അതേ വർഷം തന്നെ ജോൺ എബ്രഹാം അവാർഡ് കമ്മറ്റിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരവും മനോജിന്റെ ചായില്യം കരസ്ഥമാക്കി. നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുള്ള മനോജ് 2003 ൽ എഴുതി സംവിധാനം ചെയ്ത “ഉറാട്ടി” എന്ന നാടകത്തിനു സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി.

പതിനഞ്ചോളം നാടകങ്ങൾ സംവിധാനം ചെയ്തതിനു ശേഷമാണ് മനോജ് കാന “ചായില്യം” എന്ന തന്റെ ആദ്യ സിനിമയിലേക്കെത്തുന്നത്. ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളെ ചാലിച്ചുകൊണ്ട് തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങളേയും സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെയും വരച്ചു കാണിക്കുകയും ചെയ്യുന്ന “ചായില്യം“ത്തിനു 2012 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.