മാക് അലി

Mak Ali
MAK ALI_M3DB
Date of Birth: 
ചൊവ്വ, 1 January, 1952
എം അലി
മഞ്ഞളാംകുഴി അലി

മഞ്ഞളാംകുഴി മുഹമ്മദ് എന്ന മാനുവിന്റെയും പെരിഞ്ചേരി കുഞ്ഞായിഷയുടേയും മകനായി 1952 ജനുവരി 1ന് പനങ്ങങ്ങരയിൽ ജനനം. മങ്കട സർക്കാൾ സ്കൂൾ, മണ്ണാർക്കാട് എം.ഇ.എസ് കോളേജ് , കോഴിക്കോട് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഫാറൂഖ് കോളേജിൽ ബി.എ. ഇംഗ്ലീഷ് പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. 1971 ഓഫീസ് അസിസ്റ്റന്റായി ജോലിയിൽ ആരംഭം. 1980 ൽ  സ്വന്തമായി വ്യാപാരം തുടങ്ങി. 1988 ൽ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ചു. 25 ചിത്രങ്ങൾ ഇതിനോടകം നിർമ്മിച്ചു.  1996 ൽ മങ്കട നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന കെ.പി.എ. മജീദിനെതിരെ സി.പി.എം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അലി കന്നിയങ്കത്തിൽ ആയിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്..2001ലും 2006ലും മങ്കടയിൽ നിന്ന് എം.എൽ.എ ആയി തിരെഞ്ഞെടുക്കപ്പെട്ടു. സി.പി.എം മായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2010 ഒക്ടോബറിൽ നിയമസഭാംഗത്വം രാജിവെച്ചു.

2011-ൽ പതിമൂന്നാം നിയമസഭയിലേക്ക് പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2012 ഏപ്രിൽ 12-നു് കേരള നിയമസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1996 മുതൽ 2001 വരെ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.