അർഥന ബിനു
1997 ഫെബ്രുവരി 22 -ന് ചലച്ചിത്ര നടൻ വിജയകുമാറിന്റെയും ബിനു ഡാനിയേലിന്റെയും മകളായി തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. തിരുവനന്തപുരം സർവ്വോദയ വിദ്യാലയയിലായിരുന്നു അർത്ഥനയുടെ പ്രാഥമിക വിദ്യാഭ്യാസം. പ്ലസ് വണ്ണിനു പഠിയ്ക്കുമ്പോൾ തന്നെ അർത്ഥന ടെലിവിഷൻ ആങ്കറിംഗ് ചെയ്തിരുന്നു. സ്ക്കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. കോളേജ് പഠന സമയത്തുതന്നെ അർത്ഥന മോഡലിംഗ് ചെയ്യാൻ തുടങ്ങിയിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സ്മാർട്ട് ഷോ ഏഷ്യാനെറ്റിലെ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്നീ പരിപാടികളുടെ അവതാരകയായി.
2016 -ലാണ് അർത്ഥന സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. Seethamma Andalu Ramayya Sitralu എന്ന തെലുങ്ക് സിനിമയിലും മുദ്ദുഗൗ എന്ന മലയാള സിനിമയിലും നായികയായി ആ വർഷം അഭിനയിച്ചു. 2017 -ൽ തൊണ്ടൻ എന്ന ചിത്രത്തിലൂടെ അർത്ഥന തമിഴ് സിനിമയിലും തുടക്കം കുറിച്ചു. 2020 -ൽ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു, Semma, Vennila Kabaddi Kuzhu 2 എന്നിവയുൾപ്പെടെ നാല് തമിഴ് സിനിമകളിൽ അർത്ഥന അഭിനയിച്ചിട്ടുണ്ട്.