ആനന്ദ് നെച്ചൂരാൻ

Anand Nechuran

എറണാകുളം ജില്ലയിലെ മണീട് എന്ന സ്ഥലത്താണ് ജനനം. പിതാവ് യശശരീരനായ കെ സി കുഞ്ഞൻ, മാതാവ് ശ്രീമതി വി ജാനകുമാരി. അച്ഛനുമമ്മയും സർക്കാർ ജീവനക്കാരായിരുന്നു. മണീട് ഗവ: എൽപി , എച്ച് എസ് എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ കാലഘട്ടത്തിൽ തന്നെ കലയോടും കലാ മത്സരങ്ങളോടും താത്പര്യം. കഥാപ്രസംഗം, മിമിക്രി, മോണോ ആക്റ്റ്, നാടകം, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസ കാലത്തും നിരവധി പ്രഗത്ഭരായവരുടെ നാടകങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. KPAC, കാളിദാസ കലാകേന്ദം, NN പിള്ള, രാജൻ പി ദേവ് തുടങ്ങിയവരുടെ നിരവധി നാടകങ്ങൾ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അച്ഛനും നാടക നടനും നാടക സംഘാടകനുമായിരുന്നു.

തേവര SH കോളേജിലാണ് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. തേവര കോളേജിലെ NSS വളണ്ടിയറായിരുന്നു. NSS ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ എന്നെലെ വ്യക്തിയെയും കലാകാരനെയും പരുവപ്പെടുത്തിയത്. കോളേജിലെ അമേച്വർ നാടകങ്ങളിൽ വേഷമിട്ടു. 

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും പോളിമർ സയൻസിൽ B Tech ബിരുദമെടുത്തു. യൂണിവേഴ്സിറ്റി പഠന കാലത്തും കലാപ്രവർത്തനങ്ങൾ കൈവിട്ടില്ല. 1996 കൊച്ചിൻ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം. പിന്നീട്  ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ തുടരുമ്പോഴും അഭിനയമോഹം ഉപേക്ഷിച്ചില്ല. ടൈറ്റാനിയം റിക്രിയേഷൻ ക്ലബ്ബിലും കമ്പനിയിലെ ഫാമിലി മീറ്റുകളിലും കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. TV സീരിയലുകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽ സീരിയൽ ഡയക്ടർ ശ്രീ. ശിവമോഹൻ തമ്പിയെ പരിചയപ്പെടാനായത് വഴിത്തിരിവായി. അദ്ദേഹത്തിൻ്റെ കീഴിൽ ഡബ്ബിംഗ് പഠിച്ചു. സീരിയലിലും മൊഴി മാറ്റ സിനിമകളിലും ഡബ്ബ് ചെയ്യാനാരംഭിച്ചു. അമൃത TV യിലെ അദ്ദേഹത്തിൻ്റെ തന്നെ സീരിയലായ "ത്രീ കുട്ടീസ്" ൽ അഭിനയിച്ചു. അമൃത TV യിലെ മറ്റൊരു സീരിയലായ രാജേഷ് തലച്ചിറ സംവിധാനം ചെയ്ത അളിയൻ Vs. അളിയനിലും അഭിനയിച്ചു തുടങ്ങി. ഇത് സ്ക്രീൻ ആക്ടിങ്ങിലേക്ക് വരാൻ ആത്മവിശ്വാസമേകി. അമൃത TV യിലും മഴവിൽ മനോരമയിലും കോമഡി ഷോകളിൽ മിമിക്രി വൺ മാൻ ഷോ ചെയ്യാനായത് സോഷ്യൽ മീഡിയയിലൂടെ  എന്നെ കൂടുതൽ ആളുകൾ അറിയാനിടവരുത്തി. TV സീരിയലുകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റായതു കൊണ്ട് സ്വന്തം ശബ്ദത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചു. നിരവധി ഷോർട്ട് ഫിലിമുകളിലും മെസേജ് വീഡിയോകളിലും പരസ്യങ്ങളിലും ഭാഗമായി.

തീയേറ്റർ വർക്ക് ഷോപ്പുകൾ പരമാവധി പങ്കെടുക്കാറുണ്ട്. പ്രശാന്ത് നാരായണൻ, കണ്ണനുണ്ണി, ജിജോ കെ മാത്യു, സജീവ് നമ്പിയത്ത്, ശ്രീജിത് രമണൻ, സാം ജോർജ് തുടങ്ങിയവരുടെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. പ്രൊഫ. ഫ്രാൻസിസ് സംവിധാനം ചെയ്ത തിരുവാഴി, പ്രശാന്ത് നാരായണൻ്റെ സുഖാനി, കണ്ണനുണ്ണിയുടെ ക്രൈഗേംസ് തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷം അഭിനയിക്കാൻ അവസരം ലഭിച്ചു.

ഇതിനിടയിൽ തന്നെ സിനിമകളുടെ ഓഡിഷനുകളിൽ പങ്കെടുക്കാനാരംഭിച്ചു. ഓഡിഷൻ വഴിയാണ്.. ഫാമിലിയിലും ഗ ർ ർ ർലും പൊൻമാനിലും അഭിനയിക്കാനായത്.

2023ലെ  IFFK ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഡോൺ പാലത്തറയുടെ "ഫാമിലി " യിലും 2024 ൽ  ശ്രീമതി ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത സിനിമ "അപ്പുറ"ത്തിലും അഭിനയിക്കാൻ കഴിഞ്ഞത് നേട്ടമായി.

ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം പൊൻമാനിലെ റോബർട്ടോ എന്ന അപ്പൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 

വിലാസം -
ഉത്രാടം, TC 91 / 2141,
Mavarthala Road
Karikkakam
Trivandrum 21.

Mail Id: Gmail
FB: Anand kunjan
Insta : anand_kunjan