അമൃത വിജയ്
Amrutha Vijai
കണ്ണൂർ സ്വദേശിനി. 1995 ഒക്റ്റോബർ 20-ന് കണ്ണൂരിൽ ജനനം. പരേതനായ വിജയകുമാർ, സീമ വിജയകുമാർ എന്നിവരാണ് മാതാപിതാക്കൾ. സീതി സാഹിബ് ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു അമൃതയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പയ്യന്നൂർ കോളേജിൽ നിന്നും ബിരുദവും മലയാളം യൂണിവേഴ്സിറ്റിയിൽ നിന്നും പിജിയും പൂർത്തിയാക്കിയതിനുശേഷം എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം ഫിൽ ബിരുദം നേടി.
2022 -ൽ ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റ് -ൽ നിമിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അമൃത വിജയ് അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.
Address : Kunnapada House, Kottila P O, Narikode, Kannur.