അമ്പിളി ദേവി
ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളായി കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയായ അമ്പിളി ദേവി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിട്ടുണ്ട്.
1995 -ൽ സാദരം എന്ന സിനിമയിൽ ബാലതാരമായിട്ടാണ് അമ്പിളി ദേവി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അതിനുശേഷം ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമായി. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത താഴ്വാരപക്ഷികൾ എന്ന കുട്ടികളുടെ സീരിയലിലാണ് അമ്പിളി ദേവി ആദ്യമായി അഭിനയിച്ച ടെലിവിഷൻ സീരിയൽ. തുടർന്ന് ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമായി. 2000 -ത്തിൽ സഹയാത്രികയ്ക്ക് സ്നേഹപൂർവം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ തിരിച്ചെത്തിയ അമ്പിളിദേവി അഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമായ അമ്പിളിദേവി നൃത്യോദയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന പേരിൽ ഒഉ ഡാൻസ് സ്കൂൾ നടത്തുന്നുമുണ്ട്.
രണ്ട് വിവാഹങ്ങളിലായി അമ്പിളി ദേവിയ്ക്ക് രണ്ടു കുട്ടികൾ ഉണ്ട്. അമർനാഥ്, അർജ്ജുൻ