അമ്പലപ്പുഴ രാജു

Ambalappuzha Raju

പ്രിയദർശന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടനാണ് അമ്പലപ്പുഴ രാജു എന്ന ശരത്ചന്ദ്രബാബു. നാടകരംഗത്തു നിന്നാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. അമ്പലപ്പുഴയിലെ പ്രശസ്തമായ നാടക സംഘം എയ്‌സിലെ ഒരു പ്രധാന നടനായിരുന്നു രാജു.  ഓലപ്പാമ്പ്, ചലനം, പഞ്ചതന്ത്രം, അള്‍ത്താര തുടങ്ങി എയ്‌സിന്റെ പ്രധാന നാടകങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളായി തിളങ്ങി. അനുപമ, അമ്പലപ്പുഴ സരിത, ദര്‍ശന, രശ്മി തുടങ്ങി നിരവധി നാടക സംഘങ്ങളില്‍ പിന്നീട് അമ്പലപ്പുഴ രാജു പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് ഒട്ടേറെ പ്രിയദർശൻ ചിത്രങ്ങളിൽ വേഷമിട്ടു. 2015 ൽ ഇദ്ദേഹം അന്തരിച്ചു.